Good Friday Thoughts

Redemption’s Price of Love

“Redemption's price paid,
On wooden cross, writhing in pain,
Love poured out for all”.

ക്രിസ്തു ദേവൻ്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചറിയിക്കുന്ന ഒരു ദുഃഖവെള്ളി കൂടി ആഗതമായിരിക്കുകയാണ്.  ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ഒരു കഥ വായനക്കാരുമായി  പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന കഥ ഓസ്കാർ വൈൽഡിന്റെ നൈറ്റിംഗേലിന്റെയും (വാനമ്പാടി )ചുവന്ന റോസാപ്പൂവിന്റെയും കഥയാണ്. നിസ്വാർത്ഥതയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കഥയാണിത്. കഥയിൽ, ഒരു യുവ വിദ്യാർത്ഥി സുന്ദരിയായ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു.   അവനോടൊപ്പം  നൃത്തം ചെയ്യണം എങ്കിൽ   അവൾക്ക് ചുവന്ന റോസാപ്പൂ നൽകണമെന്ന ഒരു കണ്ടീഷൻ അവൾ  വയ്ക്കുന്നു. വിദ്യാർത്ഥി വളരെ അധികം മനോവിഷമത്തിലാവുന്നു കാരണം ആ മഞ്ഞുകാലത്തു വെളുത്ത റോസാപ്പൂക്കൾ അല്ലാതെ ഒരു ചുവന്ന റോസാപ്പൂവ് ലഭിക്കുക എന്നത് പ്രയാസകരമായ ഒന്നായിരുന്നു.അവൾക്കായി ഒരു ചുവന്ന റോസാപ്പൂ തേടി അവൻ തന്റെ പൂന്തോട്ടത്തിലേക്ക് പോകുന്നു. പക്ഷേ, മഞ്ഞുകാലത്തിന്റെ മധ്യമാണ്, റോസാപ്പൂക്കളെല്ലാം വാടിപ്പോയിരിക്കുന്നു. ഒടുവിൽ, ഒരുവാനമ്പാടി  വിദ്യാർത്ഥിയുടെ വിഷമം മനസ്സിലാകുകയും  അവനെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അവൾ  ഒരു റോസാ ചെടിയെ സമീപിച്ചു ഒരു ചുവന്ന പൂവ് തരണമെന്ന് അപേക്ഷിച്ചു.താൻ ആവശ്യപ്പെടുന്ന വ്യവസ്ഥ നിറവേറ്റാമെങ്കിൽ പൂവ് തരാമെന്ന് ചെടി സമ്മതിച്ചു.നല്ല നിലാവുള്ള ഒരു രാത്രിയിൽ വാനമ്പാടിയുടെ നെഞ്ച് റോസാച്ചെടിയുടെ മുള്ളിനോട് ചേർത്തുവച്ച്  മധുരമായ പാട്ടു പാടിക്കൊണ്ട് ആ പൂവ് നിർമ്മിച്ചെടുക്കണം. വാനമ്പാടിക്ക് ആകെ വിഷമമായി. ഒരു ചെറിയ പൂവിനുവേണ്ടി തന്റെ ജീവിതം നഷ്ടമാവുകയാണ് എങ്കിലും തന്റെ ഹൃദയം സമർപ്പിക്കുന്നതിലും വലുതാണല്ലോ സ്നേഹം എന്ന ചിന്തയിൽ വാനമ്പാടി വിദ്യാർത്ഥിയെ സഹായിക്കാമെന്നു വാക്കുകൊടുത്തു,പകരം ഒരു വ്യവസ്ഥ മാത്രം, നിന്റെ സ്നേഹം നിഷ്കളങ്കമായിരിക്കണം.നല്ല നിലാവുള്ള ഒരു രാത്രിയിൽ വാനമ്പാടി റോസാച്ചെടിയിൽ  ചെന്നിരുന്ന് തന്റെ നെഞ്ച് മുള്ളിനോട് ചേർത്തുവച്ച് പാടിത്തുടങ്ങി.റോസാച്ചെടിയിൽ ഒരു പൂവ് വിരിയുന്നു ,തനിക്കു ഒരു ചുവന്ന പൂവാണ് വേണ്ടതെന്ന് വാനമ്പാടി പറഞ്ഞപ്പോൾ നിന്റെ നെഞ്ച് ഒന്നുകൂടി അമർത്തിവെച്ച് മധുരമായി പാടാൻ ചെടി പറഞ്ഞു വാനമ്പാടി തന്റെ നെഞ്ച് ഒന്നുകൂടി അമർത്തിവെച്ച് ഉൽക്കടമായ പ്രേമത്തിന്റെ ഈരടികൾ പാടിത്തുടങ്ങി.നേരം വെളുത്തു വന്നപ്പോൾ ചുവന്നുതുടുത്ത ഒരു റോസാപ്പൂവ്. അപ്പോൾ ചെടി പറഞ്ഞു.നോക്കൂ നിന്റെ ഹൃദയരക്തംപോലെ ചുവന്നുതുടുത്ത മനോഹരമായ ഒരു പൂവ്,എന്നാൽ വാനമ്പാടി അതിന് മറുപടിയൊന്നും പറഞ്ഞില്ല.രക്തം മുഴുവൻ വാർന്ന് ജീവനറ്റ്,അത് മുള്ളിൽ കോർത്തു കിടക്കുകയായിരുന്നു.

നിസ്വാർത്ഥതയും ത്യാഗവും  ഇഴചേർന്ന  യഥാർത്ഥ സ്നേഹത്തിനു മാത്രമേ  മഹത്തായ കാര്യങ്ങൾ ചെയ്യാൻ സാദിക്കുകയുള്ളെന്നുള്ളന്നു  ഈ കഥ നമ്മെ   നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ കഥയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്  ചിന്തിക്കുമ്പോൾ, നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമായ ക്രിസ്തുവിന്റെ  ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമാണ്  കുരിശിലെ മരണം.

മനുഷ്യകുലം  നിത്യജീവൻ പ്രാപിക്കുന്നതിനായി  യേശു മനസ്സോടെ തന്റെ ജീവൻ നമുക്കുവേണ്ടി ത്യജിച്ചതെങ്ങനെയെന്ന് ബൈബിളിൽ നാം  വായിക്കുന്നു. യോഹന്നാൻ 15:13-ൽ യേശു പറയുന്നു, “സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള  സ്നേഹം ആർക്കും ഇല്ല”. ഒരുവന്റെ സ്നേഹിതർക്കുവേണ്ടി സ്വജീവൻ  സമർപ്പിക്കുക എന്നതിലും വലിയ ഒരു ത്യാഗമില്ല  .” റോമർ 5:8-ൽ പറയുന്നു, “ക്രിസ്തുവോ  നാം പാപികൾ  ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.”

വൈൽഡിന്റെ കഥയിലെ വാനമ്പാടി അതിൻ്റെ സുഹൃത്തിന്റെ നിസ്വാർത്ഥമായ സ്നേഹത്തിനുവേണ്ടി ജീവനെ സമർപ്പിക്കുന്നു.യേശു നമ്മോടുള്ള സ്നേഹത്താൽ പരമമായ ത്യാഗം ചെയ്തു. അവന്റെ ക്രൂശിലെ മരണം നാം സ്മരിക്കുമ്പോൾ, യേശുവിന്  നമ്മോടുള്ള  നിസ്വാർത്ഥത സ്നേഹത്തിന്റെ ആഴം  നാം ഉൾകൊള്ളുന്നു.

അപ്പോൾ,ക്രിസ്തീയ  സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ ഈ പാഠങ്ങൾ എങ്ങനെ നമ്മുടെ ജീവിതത്തിൽ പ്രയോഗിമാക്കുവാൻ  കഴിയും? ഒന്നാമതായി, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിൽ കൂടുതൽ നിസ്വാർത്ഥരായിരിക്കാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ സ്വന്തം സുഖങ്ങളും  ആഗ്രഹങ്ങളും  ത്യജിച്ചു കൊണ്ടു   മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടേതായി  കരുതുക,അത്തരത്തിലുള്ള നിസ്വാർത്ഥത നമ്മുടെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും മറ്റുള്ളവരിലേക്കു കൂടുതലായി ഇറങ്ങിച്ചെല്ലുവാൻ   സാധിക്കുകയും ചെയ്യും. രണ്ടാമതായി, സ്‌നേഹമെന്ന  ശക്തി മഹത്തായ കാര്യങ്ങൾ ചെയ്യാൻ  നമ്മെ എത്രമാത്രം  പ്രചോദിപ്പിക്കുമെന്നു ഓർമിപ്പിക്കുന്നു . നാം പങ്കുവയ്ക്കുന്ന  സ്‌നേഹം നമ്മെ   ഏറ്റവും മികച്ച വ്യക്തികളാകാനും സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനും  സഹായിക്കുന്നു. അവസാനമായി, ഇരുൾ നിറഞ്ഞ  പ്രയാസങ്ങളുടെ കാലത്തും  എപ്പോഴും പ്രതീക്ഷയുടെ  തിരിനാളമുണ്ടെന്നും. മരണത്തിന്റെയും നിരാശയുടെയും അഴിമുഖത്ത് നിൽക്കുമ്പോഴും  പുതിയ ജീവിതത്തിന്റെയും പ്രത്യാശയുടെയും സാധ്യതയുണ്ടെന്നും  യേശുവിന്റെ കുരിശിലെ മരണം നമ്മെ പഠിപ്പിക്കുന്നു.

വാനമ്പാടിയും ചുവന്ന റോസാപ്പൂവും എന്ന  കഥ നിസ്വാർത്ഥത ത്യാഗം വെളിപ്പെടുത്തു . യേശുവിന്റെ കുരിശിലെ മരണം  ദൈവത്തിനു   നമ്മോടുള്ള സ്നേഹത്തിന്റെ ആഴത്തെ വെളിപ്പെടുത്തുന്നു. ഈ രണ്ടു കാര്യങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നു  ചിന്തിക്കുമ്പോൾ, കൂടുതൽ നിസ്വാർത്ഥരായിരിക്കാനും  ആഴത്തിൽ സ്നേഹിക്കാനും ഇരുണ്ട സമയങ്ങളിൽ പോലും പ്രത്യാശ നിലനിർത്താനും നമുക്ക് കഴിയും. വലിയവെള്ളിയാഴ്ചയുടെ  സ്നേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ  ഉയിർപ്പിന്റെ പ്രത്യാശയിലേക്കു നമുക്ക് പ്രവേശിക്കാം.

© A.Varghese Paravelil

Comment(1)

  1. Susan says

    Excellent Aby

Post a comment

Print your tickets